seena
സീന

Viral lady: 'ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബ്'; അന്നത്തെ വൈറല്‍ നായിക ബിജെപി മണ്ഡലം പ്രസിഡന്റ്

സീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Published on

കണ്ണൂര്‍: തനിക്ക് ഒരു കക്ഷിരാഷ്ട്രീയവും ഇല്ലെന്ന് പറഞ്ഞ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശേരി എരഞ്ഞോളി സ്വദേശി സീന ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു. സീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബോംബ് രാഷ്ട്രീയവും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവും സജീവചര്‍ച്ചയാകുന്നത്.

'ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല...നിങ്ങള്‍ ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യണം. ഇത് സത്യമായ കാര്യമാണ്, ഇവിടെ എല്ലാവര്‍ക്കും അറിയാം...പക്ഷേ ഭയന്നിട്ട് ആരും പറയാത്തതാണ്' എന്നായിരുന്നു സീന അന്ന് പറഞ്ഞത്. അതോടൊപ്പം തനിക്ക് സിപിഎം പ്രാദേശിക നേതാക്കളില്‍ നിന്ന് നിരന്തരഭീഷണിയുണ്ടായതായും സീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'എനിക്കു വേണ്ടിയല്ല ഞാന്‍ ഒന്നും പറഞ്ഞത്. ഇവിടത്തെ കുഞ്ഞുമക്കള്‍ക്കു വേണ്ടിയാണ്. അവര്‍ക്കു ഭയമില്ലാതെ ഓടിക്കളിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബാണ്. ആരെങ്കിലും തുറന്നുപറഞ്ഞാല്‍ പറയുന്നവരുടെ വീട് ബോംബെറിഞ്ഞു നശിപ്പിക്കും. ഭയമില്ലാതെ ഇവിടെ ജീവിക്കണം. സഹികെട്ടാണു പറഞ്ഞത്'- ഇങ്ങനെ പോകുന്നു അന്നത്തെ സീനയുടെ പ്രതികരണങ്ങള്‍.

അന്ന് ഈ പ്രതികരണം മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തു. പിന്നാലെ പ്രദേശത്ത് എത്തിയ കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com