
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാന്‍ റഹ്മാന്‍ ആരോപിച്ചു. ഭീഷണി കാരണം ഭാര്യയുടെ സമനില നഷ്ടപ്പെടുമെന്ന അവസ്ഥ വന്നുവെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഷാന്‍ റഹ്മാന്‍ പറഞ്ഞു.
25 ലക്ഷം രൂപ നിക്ഷേപം നല്‍കാമെന്ന് പരാതിക്കാരനായ നിജുരാജ് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം മാത്രമാണ് തന്നത്. നിജുവിന്റെ അറോറ എന്ന കമ്പനിയുമായിട്ടായിരുന്നു കരാര്‍. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷന്‍ നടത്തുന്നതെന്ന് വൈകിയാണ് അറിഞ്ഞത്. പരിപാടിക്കുശേഷം 45 ലക്ഷം രൂപയുടെ ബില്ലുമായി ഇയാള്‍ വന്നു. ഈ സംഖ്യ പിന്നീട് 47 ലക്ഷവും 51 ലക്ഷവുമായി. ഇതോടെ ആദ്യം തന്ന അഞ്ചുലക്ഷം തിരിച്ചുകൊടുത്തു. ഭീഷണി തുടര്‍ന്നപ്പോഴാണ് മെസ്സേജയച്ചത്. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും ഷാന്‍ റഹ്മാന്‍ അഭ്യര്‍ത്ഥിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം അറിയിച്ചു.
വളരെ സങ്കടകരമായ രണ്ടാഴ്ചകളിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. ഇക്കാര്യത്തില്‍ ഒരു വിശദീകരണം തരാന്‍ വൈകിയത് എന്താണെന്നുവെച്ചാല്‍ ശനിയാഴ്ചയാണ് ഞങ്ങള്‍ രണ്ടുപേരും പൊലീസ് സ്റ്റേഷനില്‍ പോയി മൊഴി കൊടുക്കുന്നത്. കേസ് കൊടുത്തിട്ടേയുള്ളൂ, കോടതിയിലേക്ക് പോയിട്ടില്ല. അപ്പോഴേക്കും മാധ്യമവിചാരണ കഴിഞ്ഞു. ഞാനും എന്റെ ഭാര്യയും വഞ്ചകരായെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക