സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധി പ്രകാരം രണ്ടു മുതിര്‍ന്ന നേതാക്കള്‍ - എകെ ബാലനും പികെ ശ്രീമതിയും - കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകള്‍ കൂടി വരും.. പ്രമുഖ വ്യവസായിയും മോഹന്‍ലാല്‍ ചിത്രമായ എംപുരാന് എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന് കോഴിക്കോട് കോര്‍പറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്..വഖഫ് നിയമഭേദഗതി ബില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനുള്ള നടപടിയാണ് ബില്ലെന്നും സുരേഷ് ഗോപി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നന്മയുള്ള സ്ഥാപനമാണത്. എന്നാല്‍ നന്മയുള്ള സ്ഥാപനത്തിലെ അപാകതകള്‍, കിരാതമായ രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാനും, ആ സമുദായത്തിലുള്ളവര്‍ക്കു പോലും ദോഷകരമായി മാറാതിരിക്കാതിരിക്കാനുള്ള നിയമ മാറ്റമാണ് നടന്നിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു..വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്ഷന് കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം ചെയ്യുന്നത്. അടുത്തയാഴ്ച വിതരണം തുടങ്ങും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു..വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26, 29, 300എ എന്നിവ ബില്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates