Police: തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.
Female officer injured in gunfire while repairing gun; policeman suspended
കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. പ്രതീകാത്മക ചിത്രം
Updated on

കണ്ണൂര്‍: തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തില്‍ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ.

ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുന്‍നിര്‍ത്തിയാണ് പൊലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com