P Jayarajan: 'പാർട്ടിക്കും ജനങ്ങൾക്കും മുകളിൽ ഒരു നേതാവുമില്ല' (വിഡിയോ)

പി ജയരാജന് അനുകൂലമായ ഫ്ലക്സ് ബോർഡിൽ എംവി ജയരാജൻ
MV Jayarajan- P Jayarajan
എംവി ജയരാജൻവിഡിയോ സ്ക്രീൻ ഷോട്ട്
Updated on

കണ്ണൂർ: വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പി ജയരാജന് അനുകൂലമായി ചക്കരക്കൽ ആർവി മെട്ടയിൽ ഫ്ലക്സ് ബോർഡ് ഉയർന്നതിനെ കുറിച്ചു കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഈ കാര്യത്തിൽ ആശയപരമായ വ്യക്തതയുള്ള നിലപാട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളെക്കാൾ വലുതാണ് പാർട്ടി. ഒപ്പം വ്യക്തികളുടെ സംഭാവന പാർട്ടിക്ക് കിട്ടുകയും വേണം. ഇഎംഎസാണ് അതിനെ ശരിയായി വിശകലനം ചെയ്തു പറഞ്ഞത്. ഇഎംഎസ് ഒരിക്കൽ പറഞ്ഞു. പാർട്ടിയെക്കാൾ വലുതായി പാർട്ടിയിലാരുമില്ല. പാർട്ടി മാത്രമേയുള്ളൂ അതോടൊപ്പം മറ്റൊരു തത്വമാണ് ജനങ്ങളാണ് ഏറ്റവും പ്രധാനം. ജനങ്ങളെക്കാൾ വലുതായി ഒരു നേതാവുമില്ല. ആ കാഴ്ച്ചപ്പാടാണ് ഇതിലെല്ലാമുള്ളത്.'

'പാർട്ടിയിൽ വ്യക്തിയല്ല പാർട്ടിയാണ് ഏറ്റവും വലുത്. എംവി ജയരാജനല്ല ഏറ്റവും വലുത് സിപിഎമ്മാണ്. എംവിആറിൻ്റെ പേരിൽ നടപടിയെടുത്തപ്പോൾ മാത്രമല്ല ഇഎംഎസ് ഈ കാഴ്ച്ചപ്പാട് ഉയർത്തി പിടിച്ചത്. ഇതു സാർവ്വദേശീയമായി കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന കാഴ്ച്ചപ്പാടാണ്'- എംവി ജയരാജൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com