MVD action against driver and conductor for driving private bus without license
അനുശ്രീ എന്ന ബസിനെതിരെയാണ് നടപടി വിഡിയോ സ്‌ക്രീന്‍ഷോട്ട്

MVD: ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചു; ഡ്രൈവറേയും കണ്ടക്ടറേയും പിടികൂടി എംവിഡി

മൂന്ന് പെരിയ മുതല്‍ പാറപ്രം വരെയാണ് ബസ് ഓടിച്ചത്.
Published on

കണ്ണൂര്‍: ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും 10000 രൂപ പിഴയും ഈടാക്കി. അനുശ്രീ എന്ന ബസിനെതിരെയാണ് നടപടി.

മൂന്ന് പെരിയ മുതല്‍ പാറപ്രം വരെയാണ് ബസ് ഓടിച്ചത്. കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാത്ത ഡ്രൈവറേയും കണ്ടക്ടറേയും എംവിഡി പിടികൂടിയത്. ഈ ബസില്‍ ക്ലീനറും ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com