
തൊടുപുഴ: ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവ്. ഇവരെ വീട്ടിലെ ഹാളിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക