
തൃശൂർ: റോഡ് മുറിച്ച് കടന്നെത്തിയ കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥനെ തൂക്കി എറിഞ്ഞു. ചാലക്കുടിയിലാണ് സംഭവം.
കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. വെറ്റിലപ്പാറ 13ൽ ഇളപ്ലാശേരി വീട്ടിൽ ജിമ്മി സെബാസ്റ്റ്യനെ ആണ് ആന തുമ്പിക്കൈയിലെടുത്തു വലിച്ചെറിഞ്ഞത്.
ബുധനാഴ്ച രാത്രി 10.15ഓടെയാണ് സംഭവം. രാത്രി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ജമ്മി സെബാസ്റ്റ്യനെ ആന ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ആന കാടുകയറിപ്പോയി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ജമ്മി സെബാസ്റ്റ്യൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക