
തൊടുപുഴ: ഇടുക്കി ബോഡിമെട്ടില്‍ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ തീ ആളിപടര്‍ന്നു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കിഷോര്‍, ഭാര്യ വിദ്യ, മകന്‍ ജോഷ്വ (14)്, മകന്‍ ജോയല്‍ (11 ) ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇവരെ നാട്ടുകാര്‍ രക്ഷപെടുത്തിയ ശേഷമാണ് വാഹനത്തില്‍ തീ പടര്‍ന്നത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക