എം എ യൂസഫലിയുടെ വിഷു കൈനീട്ടം; ജെയ്‌സമ്മയ്ക്കും മകള്‍ക്കും ഇനി പുതിയ വീട്ടില്‍ അന്തിയുറങ്ങാം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂര്‍ വരടിയം അംബേക്കര്‍ സ്വദേശിയായ ജെയ്‌സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകള്‍ക്കും വിഷുപ്പുലരിയില്‍ കൈനീട്ടമെത്തുന്നത്.
MA Yusuffali's Vishu gesture; Jaysamma and her daughter can now spend their new house
കാഴ്ചപരിമിതിയുള്ള ജെയ്‌സമ്മയുടെ വീട് ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലു ഐ ടി-സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ആന്‍ഡ് സിഇഒ അഭിലാഷ് വലിയ വളപ്പില്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍ ബി സ്വരാജ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍.
Updated on
1 min read

തൃശൂര്‍: ജീവിത ദുരിതങ്ങളോട് പടവെട്ടുന്ന വീട്ടമ്മയ്ക്കും മകള്‍ക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ അന്തിയുറങ്ങാം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂര്‍ വരടിയം അംബേക്കര്‍ സ്വദേശിയായ ജെയ്‌സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകള്‍ക്കും വിഷുപ്പുലരിയില്‍ കൈനീട്ടമെത്തുന്നത്. അന്ധയായ ജയ്‌സമ്മയും മകളും ലോട്ടറിവിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ച് ലുലു ഗൂപ്പ് ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കുടുംബത്തിന് സഹായം എത്തിക്കുമെന്ന് എം എ യൂസഫലിയുടെ ഉറപ്പെത്തിയത്.

കണ്ണിന് ഇരുട്ട് വീണ ജെയ്‌സമ്മയുടെ കണ്ണും കരളുമായി മകള്‍ എപ്പോഴും കൂട്ടുണ്ട്. രാവിലെ ശക്തന്‍ സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കാന്‍ എത്തുക ജയ്‌സമ്മ തനിച്ചല്ല പകരം മകളുടെ കയ്യും പിടിച്ചാണ്. കാഴ്ചപരിമിതി മാത്രമല്ല വലതു കൈയ്ക്കു ബലഹീനതയുമുണ്ട്. റോഡരികില്‍ ഇരുന്ന് ലോട്ടറി വില്‍ക്കാന്‍ മകളാണ് ഏക സഹായം. അമ്മയെ സുരക്ഷിതമായി

നഗരത്തില്‍ എത്തിച്ചിട്ടേ സ്‌കൂളില്‍ പോലും മകള്‍ നീരജ പോകാറുള്ളു. മൂന്നാം വയസില്‍ പോളിയോയ്‌ക്കൊപ്പം കണ്ണിന് അന്ധതയും തളര്‍ത്തിയതാണ് ജെയ്‌സമ്മയെ. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായെങ്കിലും ആ ദാമ്പത്യ ബന്ധം തകര്‍ച്ചയിലെത്തി. മകളേയും ജയ്‌സമ്മയേയും ഒഴിവാക്കി ഭര്‍ത്താവ് മൂത്തമകനേയും കൂട്ടി പോയതോടെ ജീവിതം വീണ്ടും കൂരിരുട്ടിലായി.

2008 മുതല്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താല്‍ക്കാലിക ജോലിയും ജയ്‌സമ്മ ചെയ്യുന്നുണ്ട്. പകല്‍ സ്‌കൂളിലെ ജോലിയും പിന്നീട് ലോട്ടറി കച്ചവടവും നടത്തിയാണ് നിലവില്‍ ജീവിച്ചുപോകുന്നത്. ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടും വസ്തുവും വാങ്ങിയെങ്കിലും ഇടിഞ്ഞുവീഴാറായ വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെയും വന്നു. തുടര്‍ന്ന് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. വീടിന്റെ വാടക ഇനത്തില്‍ 6500 രൂപ മാസം കൊടുക്കണം. ഇതോടെയാണ് ജെയ്‌സമ്മയുടെ കഷ്ടത വാര്‍ത്തയായത്. പലകോണില്‍ നിന്നും സഹായവാഗ്ദാനങ്ങളെത്തിയെങ്കിലും ഇതൊന്നും നടപ്പായിരുന്നില്ല. യൂസഫലി സാറിനോടുള്ള കടപ്പാടും നന്ദിയും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നാണ് ജെയ്‌സമ്മയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com