ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു
advocate b a aloor
അഡ്വ. ബിഎ ആളൂര്‍ഫയല്‍
Updated on
1 min read

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.

കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചര്‍ച്ചകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു ആളൂര്‍. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

പുനെയില്‍ നിന്നാണ് ആളൂര്‍ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. പിന്നാലെ കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. കേരളത്തില്‍ പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായത് വന്‍ചര്‍ച്ചയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com