'കേരളം പിന്നാക്കമെന്നു പ്രഖ്യാപിക്കു, സഹായം തരാം'- വിവാദ പ്രസ്താവനയുമായി ജോർജ് കുര്യൻ

ബജറ്റ് സംബന്ധിച്ച ചോദ്യത്തിനാണ് കേന്ദ്ര സഹ മന്ത്രിയുടെ വിവാദ മറുപടി
George Kurian
ജോർജ് കുര്യൻഫെയ്സ്ബുക്ക്
Updated on

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനു വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സ​ഹായം ആദ്യം നൽകുന്നത്. കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നും മന്ത്രി പറഞ്ഞു.

'മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക, വിദ്യഭ്യാസ, അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്നു പറയട്ടെ. അപ്പോൾ കമ്മീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകും. റോ‍ഡില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ സഹായം നൽകുന്നത്.'

എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നത്. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകിയാൽ മുൻ​ഗണന അനുസരിച്ചു എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ഡൽഹിയിൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com