'ബ്രാഹ്മണനോ, നായിഡുവോ നോക്കട്ടെ'; ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
tribal department should be handled by upper castes: Suresh Gopi
സുരേഷ് ഗോപിഫയല്‍
Updated on

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം. ജനാധിപത്യ സംവിധാനത്തില്‍ ഈ പരിവര്‍ത്തനം ഉണ്ടാവണം. ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ ഉന്നതകുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. വ്യത്യാസമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.

'2016ലാണ് ഞാന്‍ ആദ്യമായി എംപിയായത്. ആ കാലഘട്ടം തൊട്ടു ഞാന്‍ മോദിജീയോട് ആവശ്യപ്പെടുന്നുണ്ട്, എനിക്ക് സിവില്‍ എവിയേഷന്‍ വേണ്ട. ട്രൈബല്‍ തരൂ. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണ്. ഒരു ട്രൈബല്‍ കാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആള്‍ ആകില്ല. എന്റെ ആഗ്രഹമാണ്. എന്റെ സ്വപ്‌നമാണ്. ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രി ആകണം. ഒരു ട്രൈബല്‍ മന്ത്രിയാകാന്‍ ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയാക്കണം. ഈ പരിവര്‍ത്തനം ഉണ്ടാവണം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍. ഉന്നതകുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍. വലിയ വ്യത്യാസമുണ്ടാകും. ഞാന്‍ അപേക്ഷിച്ചിട്ടുണ്ട് പ്രധാനമന്ത്രിയോട്. പക്ഷേ ഇതിനൊക്ക ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്.'- സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com