ഹോട്ടലിലെ ഒരുവര്‍ഷത്തെ വരുമാനം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് , സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് പിടിയിലായത്. മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ വിവിധ ഇനത്തില്‍ ലഭിച്ച വരുമാനം സ്വന്തം ബങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ക്യാഷ് ആയും എടിഎം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം ഫെയ്ത്തിന്റെ സ്വന്തം ഗൂഗിള്‍ പേ ആയും അക്കൗണ്ടിലേക്ക് ക്യാഷായി വാങ്ങിയാണ് ഇയാള്‍ പണം തട്ടിയത്. തട്ടിപ്പ് മനസിലാക്കിയ മാനേജിങ് പാര്‍ട്ണര്‍ മാത്യൂസ് കൊരട്ടി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ഫെയ്ത്തിനെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി ആ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മണ്ണാര്‍ക്കാട് നിന്നും കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗന്‍ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ കൊരട്ടി എസ് എച്ച ഒ അമൃത് രംഗന്‍, എഎസ് ഐ നാഗേഷ്, പൊലിസ് ഉദ്യോഗസ്ഥരായ ഫൈസല്‍, ദീപു എന്നിവരും ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക