'അനുസരണയില്ല, നിലത്തിട്ട് ചവിട്ടി'; കണ്ണൂരിലും റാഗിങ് പരാതി

പ്ലസ് വണ്‍ വിദ്യാര്‍ഥി സീനിയര്‍ വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു
trampled to the ground Ragging complaint in Kannur too
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി. കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനാണ് റാഗിങ്ങിനെ തുടര്‍ന്ന് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ മുഹമ്മദിന്റെ കൈ എല്ലിന് പൊട്ടലേറ്റെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിഹാലിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നിഹാല്‍ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിയുടെ കൈ പ്രതികള്‍ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഹാലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് പരാതി നല്‍കിയത്. പിന്നീട് പരാതി പൊലീസിന് കൈമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com