അസൈൻമെന്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിച്ചു; സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

ആലപ്പുഴയിലാണ് സംഭവം
Plus Two student arrested
ശ്രീശങ്കർ
Updated on

ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.

അസൈൻമെന്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കർ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എയർ ​ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുൻപ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com