'റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്'

"സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ല"
k s sabarinathan
കെ എസ് ശബരീനാഥൻഫെയ്‌സ്ബുക്ക്‌
Updated on

തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണെന്ന് ഡോ. ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ. തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില മാനദണ്ഡങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി പരാമർശിച്ചിരുന്നെങ്കിൽ പൂർണത ലഭിക്കുമായിരുന്നു എന്നും ശബരീനാഥൻ പറഞ്ഞു.

കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു തുടർച്ചയാണ്. 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്. MIT FAB LAB, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം, പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്. കെ എസ് ശബരിനാഥൻ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ശബരീനാഥന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്,അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഡോ :തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ടങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോൾ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു.

കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്.അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്പ്പുകൾ വളർന്നപ്പോൾ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.

ഈ പ്രവർത്തനങ്ങളുടെ ഓർമയിലാണ് ഉമ്മൻ ചാണ്ടി സാർ മരണപെട്ടപ്പോൾ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ഔദ്യോഗിക പത്രകുറിപ്പിൽ “കേരളത്തിൽ സ്റ്റാർട്പ്പ് ‌ അപ്പ്‌ ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധീഷണശാലി ” / “ the visionary, who laid the foundation for the vibrant start-up ecosystem in Kerala” എന്നെഴുതിയത്.

കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണ്.

More power to our startups

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com