വിഡിയോ കോള്‍ വിളിച്ച് സ്വകാര്യ ദൃശ്യങ്ങളെടുത്തു; വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടി, അറസ്റ്റ്

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു
Priest trapped in honey trap, defrauded of Rs 41.52 lakh, arrested
ഫാത്തിമ,സാരഥി
Updated on

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്.

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com