ബോബി ചെമ്മണൂർ പുറത്തിറങ്ങുമോ?; ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടും
Bobby Chemmannur
ബോബി ചെമ്മണൂര്‍ഫെയ്സ്ബുക്ക്
Updated on

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണൂർ ജാമ്യാപേക്ഷ നൽകിയത്.

വെള്ളിയാഴ്ച സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരി​ഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചെന്നും, പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ നിലപാട് അറിയിക്കും.

എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണൂരിന്റെ വാദം. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണൂർ ഹർജിയിൽ പറയുന്നു.

അതേസമയം, നടി ഹണിറോസിന്‍റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടി. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com