
ഇരിങ്ങാലക്കുട: യുകെയിലേക്ക് തൊഴില്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശിനി പൂതോളിപറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നാണ് യുകെയില്‍ തൊഴില്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംഘം ലക്ഷങ്ങള്‍ തട്ടിയത്. സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റിയിട്ടുണ്ട്. ഇവരെ മാളയില്‍ നിന്നുമാണ് പിടികൂടിയത്.
റൂറല്‍ എസ്പിബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷും ഇന്‍സ്‌പെക്ടര്‍ കെഎം.ബിനീഷും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക