റോഡിൽ ബൈക്ക് തെന്നിമറിഞ്ഞു: ബെം​ഗളൂരുവിൽ മലയാളിക്ക് ദാരുണാന്ത്യം

മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു
accident death
മുഹമ്മദ്‌ മഹ്‌റൂഫ്
Updated on

ബെംഗളൂരു: ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് ബെം​ഗളൂരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം ഉണ്ടായത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com