വസ്ത്രധാരണം അല്ല പ്രശ്‌നം, ഹണി റോസിനെ അഭിനന്ദിക്കണം: ചിന്ത ജെറോം

ആ വേദിയില്‍ ബോബി ചെമ്മണൂര്‍ നടത്തുന്ന പരാമര്‍ശത്തിന്റെ ദ്വയാര്‍ഥ പ്രയോഗം ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹണി റോസ് തന്നെ പറഞ്ഞു. ആ സമയത്ത് വളരെ ഹംപിളായിട്ടാണ് ഹണി പ്രതികരിച്ചത്.
ചിന്ത ജെറോം
ചിന്ത ജെറോം
Updated on

കൊച്ചി: വസ്ത്രധാരണം കൊണ്ടല്ല അല്ലെങ്കില്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതുകൊണ്ടല്ല സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. ഹണി റോസിന്റെ കാര്യത്തില്‍ രണ്ട് ഭാഗമെന്നൊന്നില്ല. ഹണി റോസ് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നു. എല്ലാവരും പറയുന്നതില്‍ നിന്നും വ്യത്യസ്തമായൊരു നിലപാട് പറഞ്ഞാല്‍ കുറച്ച് ശ്രദ്ധ കിട്ടും എന്നൊക്കെ കരുതിയാണ് രാഹുല്‍ ഈശ്വറിനെപ്പോലെയുള്ളവരുടെ അഭിപ്രായമെന്നാണ് എനിക്ക് തോന്നുന്നത്. പുള്ളിയുടെ കാഴ്ചപ്പാട് ഇത്രമാത്രം ഓര്‍ത്തഡോക്‌സ് ആണെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീയുടെ വസ്ത്രധാരണത്തെക്കുറിച്ച് മാന്യതയെന്ന വാക്കാണുപയോഗിക്കുന്നത്. മാന്യത എന്ന വാക്കിന്റെ നരേഷന്‍ തന്നെ എന്താണെന്നുള്ളത് ഓരോരുത്തരുടേയും കാഴ്ചപ്പാടിലാണല്ലോയെന്നും ചിന്ത പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ചിന്ത.

ആ വേദിയില്‍ ബോബി ചെമ്മണൂര്‍ നടത്തുന്ന പരാമര്‍ശത്തിന്റെ ദ്വയാര്‍ഥ പ്രയോഗം ബോധ്യപ്പെട്ടിട്ടില്ലെന്ന് ഹണി റോസ് തന്നെ പറഞ്ഞു. ആ സമയത്ത് വളരെ ഹംപിളായിട്ടാണ് ഹണി പ്രതികരിച്ചത്. പിന്നീടാണ് ഇത് വഷളത്തരമാണെന്ന് മനസിലാകുന്നത്. ആഭാസത്തരങ്ങളും വഷളത്തരങ്ങളും പറയുന്നു. അപ്പോള്‍ പ്രതികരിക്കാത്തത് എന്താണെന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല. ുതിയ താരങ്ങളായ എസ്തറും അനശ്വരയും ഒക്കെ പറയുന്നുണ്ട്, കാമറ ആങ്കിളുകളെക്കുറിച്ച്. നമ്മൊളൊരു പബ്ലിക് ഫങ്ഷന് പോയിക്കഴിഞ്ഞാല്‍ ആളുകളുമായി സംസാരിച്ച് തിരിച്ച് വന്ന് കഴിയുമ്പോള്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും തുറന്നു കഴിഞ്ഞാല്‍ ഞെട്ടിപ്പോകും. ഏതൊക്കെ ആങ്കിളുകളില്‍ നിന്നാണ് വിഡിയോ എടുത്ത് ഷെയര്‍ ചെയ്യുന്നത്.

പപ്പയും ഞാനും അമ്മയും ഉള്ള കുടുംബത്തില്‍ റിലീജ്യസായ അന്തരീക്ഷം ആണുള്ളത്. വേദോപദേശക ക്ലാസുകളില്‍ കൃത്യമായി ചെല്ലാത്തതിന് പഠിക്കുന്ന കാലത്ത് കൃത്യമായി പോകാത്തതിന് സിസ്റ്റര്‍മാര്‍ ചോദിക്കാറുണ്ടായിരുന്നു. പപ്പയുടെ മരണ ശേഷം അമ്മയ്ക്ക് പള്ളിയിലും പ്രാര്‍ഥനയിലും വിശ്വാസമുണ്ട്. കടുവാ പള്ളിയില്‍ നേര്‍ച്ചയിടും. കോയിക്കല്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള അയ്യപ്പന്റെ അമ്പലത്തില്‍ പോകും. അവിടെ പ്രാര്‍ഥിച്ചാണ് ഞാന്‍ ജനിച്ചതെന്നാണ് മമ്മി പറയാറ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ജനിച്ചത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാനുള്ള സമരമാണ് കമ്യൂണിസ്റ്റുകാരുടേത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം നമ്മള്‍ അഡ്രസ് ചെയ്യുന്ന വിഷയമല്ലെന്നും ചിന്ത ജെറോം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com