നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്; ഓടി രക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ

തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം​ തേ​ടു​ക​യാ​യി​രു​ന്നു. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.
Nedumangad accident
നെടുമങ്ങാട് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്ടെലിവിഷൻ ദൃശ്യം
Updated on

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ഇ​രിഞ്ചി​യ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​പു​രം സ്വ​ദേ​ശി അ​രു​ൾ​ദാ​സാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടി. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം​ തേ​ടു​ക​യാ​യി​രു​ന്നു. ഇയാൾക്ക് നിസാര പരിക്കുകളുണ്ട്.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പുറപ്പെട്ട സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് ഇരി​ഞ്ചി​യ​ത്ത് വ​ച്ച് മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. 40പേർക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com