
കോട്ടയം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. പാലാ ചക്കാമ്പുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി വി മോഹനന്റെ കാലിന് പൊട്ടലുണ്ട്. മറ്റു ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെങ്കിലും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്.
ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. പി വി മോഹനനെ കാണാനായി നേതാക്കള്‍ പാലായിലേക്ക് തിരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക