തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പരിഭ്രാന്തിപരത്തി, വിഡിയോ

Elephant attacked at Mathikunnu temple in Thrissur
തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ആന ഇടഞ്ഞപ്പോള്‍
Updated on

തൃശൂര്‍: തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. അല്പനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു.

രാവിലെ എഴുന്നള്ളിപ്പിന് മുന്‍പ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. ഇടച്ചങ്ങലയിട്ടതിനാല്‍ ആനയ്ക്ക് ഓടാനായില്ല. ക്ഷേത്രമുറ്റത്ത് ചാടിനടന്ന ആനയെ വൈകാതെ തളച്ചതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com