പികെ ശശി പുറത്തുതന്നെ; ഇഎന്‍ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്.
EN Suresh Babu is CPM Palakkad District Secretary.
പികെ ശശി - ഇഎന്‍ സുരേഷ് ബാബു
Updated on

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.

എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തെരഞ്ഞെടുക്കും. അതേസമയം, പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുതിര്‍ന്ന നേതാവ് പികെ ശശിയെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com