Nenmara double murder case suspect arrested by Chenthamara police
ചെന്താമര

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍

Published on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു.

പ്രതി പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.

പ്രദേശത്ത് പൊലീസ് തിരച്ചില്‍ നിര്‍ത്തിയിരുന്നെങ്കിലും ചില പൊലീസുകാര്‍ ഇവിടെ പലയിടത്തായി തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലിനുണ്ടായ നാട്ടുകാര്‍ ഭൂരിഭാഗവും തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയതിന് പിന്നാലെയാണ് പ്രതി പിടിയിലായെന്ന സൂചന പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com