
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും.
ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. ഇതിനുശേഷം പ്രിയങ്കാഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക