
തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തിരുവട്ടാര്‍ കുടുംബ വീട്ടില്‍ നടക്കും.
മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. ശ്രീകല, ശ്രീകുമാര്‍ (റിട്ട . മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസര്‍,കരമന എന്‍എസ്എസ് കോളേജ്) ശ്രീഹരി (എഞ്ചിനീയര്‍) എന്നിവര്‍ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക