സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; രാവിലെ 11 മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത

രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത
climate
സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com