ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വി സി; ചട്ടവിരുദ്ധമെന്ന് സര്‍ക്കാര്‍

സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഡോ. കെ എസ് അനില്‍ കുമാർ
Kerala University Bharat Mata portrait row Vice chancellor suspend registrar
Kerala University Bharat Mata portrait row Vice chancellor suspend registrar file
Updated on
1 min read

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡോ. കെ എസ് അനില്‍ കുമാറിനെതിരായ വൈസ് ചാനസലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടി. അന്വേഷണ വിധേയമായാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ എന്നാണ് പ്രതികരണം.

Kerala University Bharat Mata portrait row Vice chancellor suspend registrar
റവാഡയെക്കുറിച്ച് പറയാനുള്ളതു പറഞ്ഞു, ഭിന്നതയില്ലെന്ന് പി ജയരാജന്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ വൈസ് ചാന്‍സലര്‍ രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണങ്ങളാണ് വിവാദങ്ങളുടെ തുടക്കം. പ്രതിഷേധത്തിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇതേ സമയം തന്നെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Kerala University Bharat Mata portrait row Vice chancellor suspend registrar
'ചിലപ്പോള്‍ പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, മന്ത്രി ഇവര്‍ പറയുമ്പോള്‍ രാജിവെക്കണോ?' ഹാരിസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍

ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും വൈസ് ചാന്‍സലര്‍ രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

അതേസമയം, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്ക് എതിരെ സര്‍ക്കാര്‍ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ നടപിട അമിത അധികാര പ്രയോഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ആരോപിച്ചു. വി സിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ല. ഉത്തരവ് ചട്ട ലംഘനം ആണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഡോ. കെ എസ് അനില്‍ കുമാറും പ്രതികരിച്ചു.

Summary

Kerala University Bharat Mata portrait row Vice chancellor suspend registrar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com