റവാഡയെക്കുറിച്ച് പറയാനുള്ളതു പറഞ്ഞു, ഭിന്നതയില്ലെന്ന് പി ജയരാജന്‍

ഡിജിപിയെ നിയമിച്ച വിഷയത്തില്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നതാണ്. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ല. പറയാനുള്ളത് അന്ന് തന്നെ പറഞ്ഞതാണ്.
P Jayarajan
പി ജയരാജന്‍ ( P Jayarajan)ഫയല്‍ ചിത്രം
Updated on
1 min read

കണ്ണൂര്‍: പുതിയ ഡിജിപിയെ നിയമിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയില്ലെന്നും പറയുന്ന കാര്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. പയ്യാമ്പലം പി ഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

P Jayarajan
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ഡിജിപിയെ നിയമിച്ച വിഷയത്തില്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നതാണ്. പറയാനുള്ളത് അന്ന് തന്നെ പറഞ്ഞതാണ്. തന്റെ ഫെയ്ബുക്ക് പേജില്‍ കൃത്യമായി ഇക്കാര്യങ്ങളെല്ലാം കൃത്യമായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയെ തേജോവധം ചെയ്യുന്നതിനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള കുപ്രചരണം വലതുപക്ഷ മാധ്യമങ്ങള്‍ തുടരുകയാണ്. താന്‍ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെടുന്നുവെന്ന് പറയുന്നവര്‍ തന്നെ തന്റെ അഭിപ്രായങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പിന്‍തുണ കൂടി വരുന്നുവെന്നും പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം കൂട്ടായ തീരുമാനമാണ് സ്വീകരിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

Summary

CPM state committee member P Jayarajan said that there is no difference of opinion with the state government regarding the appointment of the new DGP and that the right-wing media is distorting what is being said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com