
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റു മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം. കാസർക്കോട് കുമ്പളക്കാട് ഏണിയാടി ബഷീർ (41) മരിച്ചത്.
ബിഷയിൽ നിന്നു 35 കിലോമീറ്റർ അകലെ റാനിയ- ഖുറുമ റോഡിൽ ഇന്നലെ രാത്രി അർധരാത്രിയാണ് സംഭവം. താമസ സ്ഥലത്തു വച്ച് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതൻ വെടിയുതിർത്തു എന്നാണ് വിവരം.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ