
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്(veena george). സംസ്ഥാനം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.കോവിഡ് വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങളുള്ളവര്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസുകള്‍ എപ്പോഴും കേരളത്തില്‍ കൂടുതല്‍ കാണുന്നത് നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത് കൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.'' മന്ത്രി പറഞ്ഞു.
മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് വന്നാല്‍ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കണം.ഇതരരോഗങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായിട്ടും മാസ്‌ക് ധരിക്കണമെന്നും ഇവര്‍ പ്രത്യേകം മുന്‍കരുതല്‍ എടുക്കണമെനനും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ