ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍

താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ രാഹുല്‍ തന്നെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.
shafi parambil-pv anvar
nilambur by election : shafi parambil-pv anvarഫെയ്‌സ്ബുക്ക്‌
Updated on
1 min read

നിലമ്പൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് ഇനി കോണ്‍ഗ്രസിലെ അടുത്ത പണിയെന്ന് പിവി അന്‍വര്‍.( nilambur by election )രാഹുലിനെ വലിച്ച് താഴെയിടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം കളവ് പറയുന്നതെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതെന്നാണ് ഒരുത്തന്‍ പറഞ്ഞുകേട്ടത്. താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ രാഹുല്‍ തന്നെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.

പച്ചവെളിച്ചത്തിലാണ് രാഹുല്‍ വന്നത്. രാഹുലിന്റെ ക്രഡിബിലിറ്റി കൂടി നശിപ്പിക്കണമെന്ന് ഷാഫി പറമ്പിലിനുണ്ടെന്നും അതിനായാണ് രാഹുലിനെതിരെ ഇത്തരം പരാര്‍മശങ്ങള്‍ നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഷാഫി പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ആളുകള്‍ കാണുന്നുണ്ടെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങളുടെ മുന്നില്‍ വസ്തുതയുള്ള തെളിവുകള്‍ താന്‍ നിരത്തുമെന്നും അന്‍വര്‍ പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് അന്‍വറിനെ സന്ദര്‍ശിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കാണണമെന്ന് പറഞ്ഞ് രാഹുലിനെ അന്‍വര്‍ വിളിച്ചുവരുത്തുകയായിരുന്നെന്നായിരുന്നു താന്‍ അറിഞ്ഞതെന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'Amit Shah ordered shooting of students': Rahul Gandhi'
Rahul Gandhi says, Dharmendra Pradhan is a symbol of corruption and India's ruined education system
INDIA Bloc MPs,  Ajith Kumar, Lovlina Borgohain
INDIA Bloc MPs, Led By Rahul Gandhi, Head To Gandhi Smriti To Support Students
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com