പ്രണയം നടിച്ച് പീഡിപ്പിച്ചു; പതിനാലുകാരി ആത്മഹത്യ ചെയ്തു; 18കാരന്‍ അറസ്റ്റില്‍

14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തലിനൊടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിഖില്‍ സമ്മതിക്കുകയായിരുന്നു
nikhil nixon
arrest: കേസില്‍ അറസ്റ്റിലായ നിഖില്‍ നിക്‌സണ്‍
Updated on
1 min read

തൊടുപുഴ: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റു (arrest) ചെയ്തു. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്‌സനെ (18)യാണ് സിഐ ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോക്‌സോ വകുപ്പു കൂടി ചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കി.

തുടര്‍ന്ന് നിഖില്‍ ഉള്‍പ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു. 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തലിനൊടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിഖില്‍ സമ്മതിക്കുകയായിരുന്നു. എസ്ഐ പിഎന്‍ പ്രദീപ് , വനിത എഎസ്ഐ ജോളി ജോസഫ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജിജോ. പി വിജയന്‍, പിഎ നിഷാദ് എന്നിവരും അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com