റോഡില്‍ വന്‍ ഗര്‍ത്തം: ചുഴലി - ചെങ്ങളായി പാതയില്‍ ഗതാഗതം നിരോധിച്ചു

കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയില്‍
kannur
kannur തളിപ്പറമ്പ് ചുഴലി -ചെങ്ങളായി റോഡില്‍ വന്‍ ഗര്‍ത്തംSpecial Arrangement
Updated on

കണ്ണൂര്‍: തളിപ്പറമ്പ് ചുഴലി - ചെങ്ങളായി (kannur) റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവില്‍ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

ഇന്നലെ വൈകുന്നേരം ചുഴലി - ചെങ്ങളായി റോഡിലെ പനം കുന്നില്‍ റോഡില്‍ കണ്ടെത്തിയ വിള്ളല്‍ ബുധനാഴ്ച രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

സോയില്‍ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗര്‍ത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡില്‍ ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചുഴലി - ചെങ്ങളായി റോഡില്‍ വാഹന ഗതാഗതം തല്‍ക്കാലം നിര്‍ത്തിവെച്ചു. സംഭവത്തില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസില്‍ദാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com