

കൊച്ചി: പരിസ്ഥിതി ദിനത്തില്‍ നാടെങ്ങും മരത്തൈകള്‍ നട്ടുപിടിക്കുമ്പോള്‍ റോഡരികിലും പൊതുസ്ഥലത്തും മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന് എഴുത്തുകാരനും അധ്യപകനുമായ വിനോയ് തോമസ്(Vinoy Thomas). ഓരോരുത്തര്‍ വന്ന് ഈ മരങ്ങള്‍ നട്ടിട്ട് പോകും, എന്നാല്‍ ഈ മരങ്ങള്‍ വളര്‍ന്നുവന്നാല്‍ ഉണ്ടാവുന്ന അപകടം ചെറുതല്ലെന്നും വിനോയ് തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.
'ദയവ് ചെയ്ത് ഈ പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് മരങ്ങള്‍ നടരുത്. ഈ നാട്ടിലെ മനുഷ്യര്‍ക്ക് ജീവിക്കണം, ഓരോരുത്തര്‍ വന്ന് ഈ മരങ്ങള്‍ നട്ടിട്ട് അങ്ങ് പോകും. ഈ മരങ്ങള്‍ വളര്‍ന്നുവന്നാല്‍ ഉണ്ടാവുന്ന അപകടം ചെറുതല്ല. ഓരോ വര്‍ഷവും എത്ര പേരാണ് മരത്തില്‍ വണ്ടി ഇടിച്ചും മരത്തിന്റെ കൊമ്പ് വീണും മരിക്കുന്നതെന്നും. എത്ര വാഹനാപകടങ്ങളാണ് ഉണ്ടാവുന്നത്? ഓരോ വര്‍ഷവും വൈദ്യുത ലൈനുകള്‍ക്ക് താഴെയുള്ള മരത്തിന്റെ കൊമ്പുകള്‍ കൊത്താന്‍ എത്ര ലക്ഷമാണ് കെഎസ്ഇബി മുടക്കേണ്ടി വരുന്നത്. ഒരു സ്‌കൂളിന്റെ കാര്യം എടുത്താല്‍ തന്നെ അവിടെ ഒരു പുതിയ കെട്ടിടമോ ഗ്രൗണ്ടോ നിര്‍മ്മിക്കണമെങ്കില്‍ അവിടെ ഉള്ള മരങ്ങള്‍ മുറിക്കാന്‍ എത്ര ആളുകളുടെ കാലാണ് പിടിക്കേണ്ടത്. ഈ പരിസ്ഥിതി ദിനത്തിലെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ മരങ്ങള്‍ നടരുതെന്നും ഈ നാട്ടിലെ മനുഷ്യര്‍ക്ക് ജീവിക്കണമെന്നും ആവശ്യമാണെങ്കില്‍ സ്വന്തം പറമ്പില്‍ മരം നട്ടോളാനുമാണ്' വിനോയ് തോമസ് പറയുന്നത്.
അതേസമയം വിനയ്‌തോമസിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളകണ് പോസ്റ്റിന് താഴെ വരുന്നത്.മരങ്ങള്‍ നട്ടാല്‍ മാത്രം പോര അവ വെട്ടി ഒതുക്കണമെന്നും ചിലര്‍ കമന്റില്‍ പറഞ്ഞു. 'മരങ്ങള്‍ വെട്ടി ഒരുക്കാന്‍ തുടങ്ങുന്നത് നന്നായിരിക്കും. നമ്മുടെ നാട്ടില്‍ മരങ്ങള്‍ നടുവാനും പരിപാലിക്കാനും ഗവണ്‍മെന്റിന്റെ സംവിധാനം നല്ലരീതിയില്‍ ഉപയോഗപ്പെടുത്തണം. വഴിയോരമരങ്ങള്‍ നല്ലത് തന്നെ' എന്നും കമന്റില്‍ പറയുന്നു. 'ഒരു കാലത്ത് പൊതുസ്ഥലത്തും റോഡരികിലും മരം പിടിപ്പിച്ചവര്‍ .... ഒരു കാലത്ത് മുട്ടന്‍ പരിസ്ഥിതിപ്രവര്‍ത്തകരായിരുന്നു. എന്നാല്‍, മരം വലുതായി പൊട്ടിവീഴാനാരംഭിച്ചതോടെ അവര്‍ മറുകണ്ടം ചാടി ഓടിക്കളഞ്ഞു..'വെന്നാണ് മറ്റൊരു കമന്റ്.
വിനയ് തോമസിന്റെ അഭപ്രായത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. സര്‍ക്കാരുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ വേണ്ട വിധം വെട്ടിയൊരുക്കാമെന്നും വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെയും മാതൃക കേരളം പിന്തുടരണമെന്നും ഒരുകൂട്ടര്‍ പറയുന്നു.
'സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് മൂക്കുകയറിടുന്നു'; വിവാദ ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
