കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍(Kannur University) നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി രൂപീകരിച്ച ഉത്തരവ് പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം അറിയിച്ചത്. പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കനാണ് വിസി ഡോ.കെകെ സാജുവിന്റെ നിര്‍ദേശപ്രകാരം സമിതി രൂപീകരിച്ചത്.
സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. ആര്‍എസ്എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിസിയുടെ ഉത്തരവ് പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചിരുന്നു. ഇതിനിടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിലര്‍ സര്‍വകലാശാലയിലെ പരിപാടികളില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പരാതി ഉന്നയിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാദ ഉത്തരവിറക്കിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ