
കൊച്ചി: കൂട്ടായ്മയുടെ ശക്തി വിളിച്ചോതി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന എക്സ്സീഡ് ഗ്രീന്‍ പദ്ധതിക്ക് ( ExSeed Green) തുടക്കമായി. കേരളത്തിലുടനീളമുള്ള വായനക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പത്രത്തോടൊപ്പം ഒരു പാക്കറ്റ് വിത്ത് വിതരണം ചെയ്യുന്ന പദ്ധതി ഒറ്റനോട്ടത്തില്‍ ലളിതമാണെന്ന് തോന്നാമെങ്കിലും ഒന്നിച്ച് കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പാര്‍വതി ഗോപകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 'സിഎസ്ആറിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേരുന്നത് നല്ല സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ ഒരു നടപടി കൂട്ടായി എടുക്കുമ്പോള്‍ അത് ഒരു മാറ്റം കൊണ്ടുവരും,'- പാര്‍വതി ഗോപകുമാര്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ, അസിസ്റ്റന്റ് കലക്ടര്‍ക്ക് ആദ്യ വിത്ത് പാക്കറ്റ് കൈമാറി. സുസ്ഥിരതയ്ക്കുള്ള ബാങ്കിന്റെ പ്രതിബദ്ധത സോണി എ ആവര്‍ത്തിച്ചു. വൈവിധ്യത്തിനായുള്ള ബാങ്കിന്റെ ദീര്‍ഘകാല ഊന്നലും പരിസ്ഥിതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഹരിത നിക്ഷേപങ്ങള്‍ പുനരാരംഭിച്ചതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, റെസിഡന്റ് എഡിറ്റര്‍ (കേരളം) കിരണ്‍ പ്രകാശ്, ടിഎന്‍ഐഇ ജനറല്‍ മാനേജറും (കേരളം) സ്‌പെഷ്യല്‍ പ്രോജക്ടുകളുടെ നാഷണല്‍ ഹെഡുമായ വിഷ്ണു നായര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാര്‍ക്കറ്റിങ് ഹെഡ് രമേശ് കെ പി, മറ്റ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഈ പദ്ധതിയുടെ ഭാഗമായി, വ്യാഴാഴ്ച സംസ്ഥാനത്തുടനീളം പത്രത്തോടൊപ്പം ടിഎന്‍ഐഇ വായനക്കാര്‍ക്ക് പച്ചക്കറി വിത്തുകളുടെ പാക്കറ്റ് വിതരണം ചെയ്തു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ), കേരള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ