കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു

2030 ആകുമ്പോഴേക്കും പൂർണമായും ഊർജ്ജ ഉൽപ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊർജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.
Water Metro, Kochi Water Metro,
Kochi Water Metro: - Express Photo Albin Mathew, ഫയൽ ചിത്രംCenter-Center-Kochi
Updated on
2 min read

സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടർ മെട്രോ (Kochi Water Metro) ആലപ്പുഴയിലെ പുറക്കാട് സോളാർ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂരയ്ക്ക് മുകളിലുള്ള സോളാർ പാനൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.

2030 ആകുമ്പോഴേക്കും പൂർണമായും ഊർജ്ജ ഉൽപ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊർജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.

"ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന സ്ഥലത്ത് 90 ഏക്കർ സ്ഥലം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉടൻ തന്നെ ഭൂമി കൈമാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 17 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സിയാൽ മാതൃകയിലുള്ള സോളാർ ഫാം അവിടെ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, പവർ ഗ്രിഡ് സ്കീം ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡുമായി (കെഎസ്ഇബി) ഇത് കൈമാറും, പകരം മുഴുവൻ വാട്ടർ മെട്രോ ഫ്ലീറ്റിനും ഇന്ധനം നൽകുന്നതിന് കൊച്ചിയിൽ തത്തുല്യമായ വൈദ്യുതി ലഭ്യമാക്കും," കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) സാജൻ പി ജോൺ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

Water Metro, Kochi Water Metro,
രാജ്യത്തെ 17 ഇടങ്ങളിൽ വാട്ടർ ടാക്സി; 'സഹായത്തിന്' കൊച്ചി മെട്രോ

കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക്, പി ഒ എൽ (POL -പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റുകൾ) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ,, പി ഒ എൽ അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകൾ പ്രധാനമായുംഎൽ ടി ഒ( LTO -ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ്) ബാറ്ററികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

വൈറ്റില ഹബ്ബിലെ ഒ സി സി (OCC -ഓപ്പറേഷണൽ കൺട്രോൾ സെന്റർ) പോലുള്ള വാട്ടർ മെട്രോ ടെർമിനലുകളിലും കെട്ടിടത്തിലും മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.

"ഹൈക്കോടതി പോലുള്ള സ്ഥലങ്ങളിൽ ചില ടെർമിനലുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുള്ളഥ്, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളിൽ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്," ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊച്ചി മെട്രോയും വാട്ടർ മെട്രോയും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.

2017 മുതൽ പ്രവർത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ശൃംഖലകളിൽ ഒന്നാണ്, നിലവിൽ അതിന്റെ 55% വൈദ്യുതിയും സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ്.

കൊച്ചി മെട്രോയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാസർഗോഡ് ജില്ലയിൽ 50 ഏക്കറിൽ ഒരു സോളാർ പ്ലാന്റ് കെഎംആർഎൽ സ്ഥാപിക്കുന്നുണ്ട്. ഇൻകെൽ പോലുള്ള ഒരു ഏജൻസിയെ ഇത് നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇത്തരം സംരംഭങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതും കെഎംആർഎൽ ലക്ഷ്യമിടുന്നു. കെഡബ്ല്യുഎംഎൽ മാത്രം 22800 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്, ഇതിനകം ലക്ഷ്യത്തിന്റെ ഏകദേശം 20 ശതമാനം കൈവരിച്ചു.

"2030 ആകുമ്പോഴേക്കും കെഎംആർഎൽ 100% ഊർജ്ജ സമതുലിത എന്ന ലക്ഷ്യം നേടാനാകുമെന്ന് കരുതുന്നു, ഇത് സുസ്ഥിര ജലഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിക്കും. കെഎംആർഎൽ സൗരോർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുവരെ, കെഎംആർഎൽ 10.50 മെഗാവാട്ട് സൗരോർജ്ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെ 49.9% ഊർജ്ജ ആവശ്യങ്ങളും നിറവേറ്റുന്നു," അടുത്തിടെ കൊച്ചിയിൽ നടന്ന നാഷണൽ റെയിൽവേ ആൻഡ് മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിൽ പുറത്തിറക്കിയ പ്രത്യേക സുവനീർ ഫ്യൂച്ചർ ഓഫ് സസ്റ്റൈനബിൾ അർബൻ മൊബിലിറ്റിയിൽ കെഎംആർഎൽ ഡയറക്ടർ (പ്രൊജക്റ്റുകൾ) എം പി രാംനവാസ് വിശീദികരിച്ചു.

Water Metro, Kochi Water Metro,
കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടർ മെട്രോ; പ്രാരംഭ ചർച്ചകൾ തുടങ്ങി

നമ്മുടെ കായലുകൾ, തടാകങ്ങൾ, നദികൾ എന്നിവ സംരക്ഷിക്കുന്നതിന് ഈ സംരംഭം നിർണായകമാണ്. കൂടാതെ, എൽ ടി ഒ ബാറ്ററികൾക്കുള്ള ചാർജിങ് സ്റ്റേഷനുകളിൽ സൗരോർജ്ജ വൈദ്യുതി സംയോജിപ്പിക്കാനും പദ്ധതികളുണ്ട്. അലൂമിനിയം കൊണ്ട് നിർമ്മിച്ച ഡബിൾ-ഹൾഡ് ബോട്ടുകൾ പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്ന ഒരു നൂതന രൂപകൽപ്പനയാണ്.

പരിസ്ഥിതി സംരക്ഷണം പ്രാഥമിക ലക്ഷ്യമാക്കിയുള്ള പ്രവർത്തന പ്രോട്ടോക്കോളുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ മാത്രമേ കെഡബ്ല്യുഎംഎല്ലിന് 17 മെഗാവാട്ട് സൗരോർജ്ജം ആവശ്യമുള്ളൂ, അപ്പോൾ 76 കിലോമീറ്റർ ദൂരത്തിൽ 78 ബോട്ടുകൾ സർവീസ് നടത്തും. നിലവിൽ, ഹൈക്കോടതി മുതൽ ഫോർട്ട് കൊച്ചി, ഹൈക്കോടതി മുതൽ വൈപ്പിൻ, ഹൈക്കോടതി മുതൽ സൗത്ത് ചിറ്റൂർ-ചേരാനല്ലൂർ, വൈറ്റില-കാക്കനാട് എന്നീ നാല് റൂട്ടുകളിലായി 19 ബോട്ടുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com