

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ (guest lecturers) ശമ്പളം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കിൽ മാസം പരമാവധി 50,000 രൂപ വരെ ലഭിക്കും. യുജിസി യോഗ്യത ഇല്ലാത്ത ഗസ്റ്റ് അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ മാസം പരമാവധി 45,000 രൂപയുമാണ് ഇനി മുതൽ ലഭിക്കുക .
2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാരിലേക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കൂടാതെ നവ കേരള സദസിലും ഗസ്റ്റ് അധ്യാപകർ നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നു. വേതനം പരിഷ്കരിക്കരണ വിഷയത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറും ശുപാർശ നൽകിയിരുന്നു എന്നും ഇതെല്ലാം പരിഗണിച്ചാണ് ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates