
കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.
നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.
ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ