
തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും (Krishna Kumar and daughter Diya Krishna) എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്. എന്നാല്‍ ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാര്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ