'അന്‍വര്‍ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് ഇടുതുമുന്നണിയെ ഒറ്റിയത്; മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ വിജയം'

'സെക്രട്ടേറിയറ്റിലേക്കും നിയമസഭയിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് ഞങ്ങള്‍ പോയാല്‍ എങ്ങനെയിരിക്കും. ആ കൊടിപിടിച്ച് പുഷ്പാര്‍ച്ചന നടത്തണംഎന്ന് പറഞ്ഞാല്‍ അസംബന്ധമല്ലേ?'
mv govindan on nilambur by-poll
MV Govindanടിവി ചിത്രം
Updated on

മലപ്പുറം:  നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യൂദാസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ (MV Govindan). യുഡിഎഫിലേക്ക് പോകാനാണ് അന്‍വര്‍ ഇടതുമുന്നണിയെ ഒറ്റിയത്. യുദാസുമാര്‍ക്ക് എന്തുസംഭവിക്കുമെന്നന് പറയേണ്ടതില്ല. യുദാസുമാരായ എല്ലാവരുടെയും അവസാനം ഒരുപോലെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള നാഴികകല്ലാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ വലിയ കുഴപ്പത്തിലാണ്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിമാരാകാനുള്ളവരുടെ നീണ്ട നിരയാണ് ഉള്ളത്. ഇവരാരും അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. ഇടുതുമുന്നണി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍മാരെ യഥാര്‍ത്ഥത്തില്‍ പിന്‍വലിക്കണമെന്നാണ് നിലപാടെന്ന് അദേഹം പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമില്ല. ഭരണഘടനാപരമായ മാറ്റമുണ്ടായെങ്കിലേ ഇതില്‍ മാറ്റുമുണ്ടാകും. രാജ്ഭവന്‍ പൊതുസ്ഥലമാണ്. പൊതുയിടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാന്‍ പാടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.'സെക്രട്ടേറിയറ്റിലേക്കും നിയമസഭയിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് ഞങ്ങള്‍ പോയാല്‍ എങ്ങനെയിരിക്കും. ആ കൊടിപിടിച്ച് പുഷ്പാര്‍ച്ചന നടത്തണംഎന്ന് പറഞ്ഞാല്‍ അസംബന്ധമല്ലേ?'ഗോവിന്ദന്‍ ചോദിച്ചു.

നിലമ്പൂരില്‍ വലിയതോതില്‍ ഇടതുപക്ഷം മുന്നോട്ടുപോയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഇലക്ട്രല്‍ ബോണ്ടിലൂടെ ദേശീയപാത കരാറുകാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. ചെര്‍ക്കളം വരെ ദേശീയപാതയില്‍ ഒരു പ്രശ്‌നവുമില്ല. അത് ഒരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയ്ത ജോലിയാണെന്നെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com