
തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ(Krishnakumar ) മകള്‍ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സിന്ധു കൃഷ്ണകുമാര്‍. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
പണം എടുത്തതായി ജീവനക്കാര്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ പണം തട്ടിയിട്ടുണ്ടെന്നും ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. സിന്ധു കൃഷ്ണകുമാറും ദിയയുടെ ഭര്‍ത്താവും വിഡിയോയില്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. പൊലീസിനെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി.
സിന്ധു കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃഷ്ണകുമാറും കുടുംബവും പരാതി നല്‍കിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും മൂന്ന് വനിതാ ജീവനക്കാരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന പരാതിയില്‍ കേസെടുത്തു. ഇതേത്തുടര്‍ന്ന് കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു. അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ട് പോയി ബലമായി സമ്മതിപ്പിച്ചതാണെന്ന് ആരോപിച്ച് ജീവനക്കാരും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സിന്ധു കൃഷ്ണകുമാര്‍ ഇവര്‍ പണം കൈക്കലാക്കിയെന്ന് സമ്മതിക്കുന്ന വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ