കണ്ണൂരിനെ നടുക്കി മുങ്ങിമരണങ്ങള്‍, വിവിധയിടങ്ങളിലായി പുഴയില്‍ വീണ് മരിച്ചത് മൂന്ന് പേര്‍; ഒരാഴ്ചയ്ക്കിടെ മരണം അഞ്ച്
കണ്ണൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു(Kannur death). ദാരുണമായി മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളും ഒരു യുവാവുമാണ്. മൂന്ന് പേരും വിദ്യാര്‍ത്ഥികളാണ്. പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ചുഴിയില്‍ അപകടത്തില്‍പ്പെട്ടത്.
കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ പയ്യാവൂരില്‍ പുഴയില്‍ വീണ് പതിനാലു വയസുകാരിയാണ് മരിച്ചത്. കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയില്‍ കുളിക്കാനെത്തിയപ്പോള്‍ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് കുപ്പംപുഴയിലാണ് മുങ്ങി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
പഴയങ്ങാടിചൂട്ടാട് അഴിമുഖത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂന്ന് പേരുടെയും മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പഴയങ്ങാടിചൂട്ടാട് അഴിമുഖത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മൂന്ന് പേരുടെയും മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അഴീക്കോട് മീന്‍കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചിരുന്നു. വലിയന്നൂര്‍ സ്വദേശി പ്രനീഷ്, കൊളോളം സ്വദേശി ഗണേശന്‍ നമ്പ്യാര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ഒരാഴ്ച്ചയ്ക്കിടെ മുങ്ങിമരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. പുഴയിലും ബീച്ചുകളിലും അഴിമുഖത്തും കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ