'മൂണ്‍വാക്ക്' റിവ്യൂ; 14 കാരിക്കെതിരെയുള്ള അധിക്ഷേപ വിഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

സമൂഹ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ പെണ്‍കുട്ടി പങ്കുവച്ചിരുന്നു.
High court of kerala
ഹൈക്കോടതി(High court of kerala) ഫയല്‍ ചിത്രം
Updated on

കൊച്ചി: 'മൂണ്‍വാക്ക്' സിനിമയെക്കുറിച്ച് നിരൂപണം നടത്തിയതിനെത്തുടര്‍ന്ന് 14 കാരിക്കെതിരെയുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി(High court of kerala). ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സമൂഹ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകള്‍, അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.

ഇതിനെ തുടര്‍ന്ന് 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടായില്ലെന്നും തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് വ്യക്തമാക്കി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com