'ഹാപ്പി ബര്‍ത്ത് ഡേ ബോസ്'; പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിറന്നാള്‍ ആഘോഷം, വിവാദം

മേയ് 30 ന് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
Youth Congress birthday celebration at police station, controversy
കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം,Youth Congressscreenshot
Updated on
1 min read

കോഴിക്കോട്: കൊടുവള്ളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍. ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ പിറന്നാളിന് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ്(Youth Congress) നേതാക്കള്‍ കേക്ക് മുറിച്ചിരുന്നു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

മേയ് 30 ന് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ജന്മദിനാഘോഷത്തിന്റെ വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ബോസ് എന്ന തലക്കെട്ടോടെയാണ് റീല്‍സ് പങ്കുവച്ചത്.

കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ഇന്‍സ്‌പെക്ടറുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശേരി ഡിവൈഎസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഭിലാഷിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

'മകളുടെ സ്ഥാപനം വഴി പ്രതിഫലം ലഭിച്ചിട്ടില്ല, എക്‌സാലോജിക്കിനു വേണ്ടി ആരെയും സ്വാധീനിച്ചിട്ടില്ല'; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KK  Muhammed
Youth congress leaders, O J Janeesh
birthday surprise at police station
Idukki District Muslim Youth League Committee Suspended
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com