Child Labour
Child Labour: പ്രതീകാത്മക ചിത്രംFile

കേരളത്തിൽ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങൾ കണ്ടെത്തി; 56 കുട്ടികളെ രക്ഷപ്പെടുത്തി

തൊഴിൽ ചെയ്യുന്നവരും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെയും തെരുവുകളിൽ താമസിക്കുന്നവരെയും കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തിയ സർവേയിലാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്.
Published on

കേരളത്തിൽ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങളുണ്ടെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തി. സംസ്ഥാനത്ത് ബാലവേല കൂടുതലുള്ളത് വ്യവസായ നഗരമായ എറണാകുളം ജില്ലയാണ്.

തൊഴിൽ ചെയ്യുന്നവരും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെയും തെരുവുകളിൽ താമസിക്കുന്നവരെയും കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തിയ സർവേയിലാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് 704 റെയ്ഡുകൾ നടത്തി. - ഭൂരിഭാഗവും കണ്ണൂരിലാണ് - ഇതിൽ 56 കുട്ടികളെ രക്ഷപ്പെടുത്തി പുനരധിവാസ സഹായം നൽകി.

ബാലവേലയിൽ (Child Labour) കുടുങ്ങിക്കിടക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി 2017-ൽ ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. സമീപ വർഷങ്ങളിൽ, പൊലീസ്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ സുസ്ഥിരമായ ഇടപെടലുകൾ സാധ്യമാക്കാൻ 'കാവൽ പ്ലസ്'എന്ന പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തി.

Child Labour
കുട്ടികളിലെ പനിയുമായി ബന്ധപ്പെട്ട അപസ്മാരത്തിന് കാരണം സിങ്കിന്റെ കുറവെന്ന് പഠനം

ഏറ്റവും കൂടുതൽ ബാലവേലയുള്ള സ്ഥലങ്ങൾ കണ്ടെത്തിയത് എറണാകുളം (30), ഇടുക്കി (13) എന്നിവിടങ്ങളിലാണ്, ഏറ്റവും കുറവ് പാലക്കാട്, കോഴിക്കോട് (4 വീതം) എന്നിവിടങ്ങളിലാണ്.

"കഴിഞ്ഞ വർഷം ബാലവേലയുമായി ബന്ധപ്പെട്ട കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുൻകാല പരിശോധനകളിൽ നിന്ന് ബാലവേല കൂടുതലുള്ള സ്ഥലങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു, കുടുംബങ്ങളുമായി വരുന്ന കുടിയേറ്റ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, തോട്ടങ്ങൾ, തുടങ്ങി ബാലവേല സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചു. ജോലിയിൽ ഏർപ്പെടുന്നതോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്നതോ ആയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി അവർക്ക് അഭയം, പരിചരണം, പുനരധിവാസം, സ്വദേശത്തേക്ക് കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു," വനിതശിശുവികസന വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരളീയർ ഉൾപ്പെടുന്ന ബാലവേല കേസുകൾ വളരെ അപൂർവമാണ്, എന്നാൽ പൂർണ്ണമായും ഇല്ലാതായിട്ടില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ബാലവേല കൂടുതലുള്ള കുട്ടികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, അവർ കുടുംബത്തോടൊപ്പം ഇവിടെ വന്നവരാണ്, ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ, ആളുകൾ കൂടുതൽ സംവേദനക്ഷമതയുള്ളവരാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ട്, ”ഉദ്യോഗസ്ഥൻ പറഞ്ഞു

Child Labour
വളർത്തു ദോഷം, ശാപം, അസുഖം.., ഇനി എന്തൊക്കെയുണ്ട് പഴിക്കാൻ; ഓട്ടിസവുമായി ബന്ധപ്പെട്ട ചില മിത്തുകൾ

"ചില ജില്ലകളിൽ, ഡാറ്റ പ്രകാരം തിരിച്ചറിഞ്ഞ ബാലവേല കൂടുതലുള്ള സ്ഥലങ്ങൾ കാണാനാകും, പക്ഷേ രക്ഷാപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാരണം, ബാലവേലയുടെ പരിധിയിൽ വരാത്ത, കഠിനാധ്വാനമില്ലാത്ത ജോലികളിൽ കുട്ടികൾ മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുന്നതാണ് ഇതിന് കാരണം. അത്തരം കുട്ടികളെ അതിൽ നിന്നൊഴിവാക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഈ കുട്ടികളെ അവരുടെ വീടുകളിൽ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ശിക്ഷാ നടപടികളെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ നിരീക്ഷണം, അവബോധം, പുനരധിവാസം എന്നിവയാണ് കൂടുതൽ ഫലപ്രദമാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.

രക്ഷപ്പെടുത്തിയ 56 കുട്ടികളിൽ ഭൂരിഭാഗവും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ (CNCP) എന്ന വിഭാഗത്തിൽ പെടുത്തി ഉചിതമായ പിന്തുണയ്ക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്ക് (CWC) റഫർ ചെയ്തു. ആവശ്യമുള്ളിടത്തെല്ലാം പൊലീസുമായി ഏകോപിപ്പിച്ചാണ് കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്കോ സ്വദേശങ്ങളിലേക്കോ തിരിച്ചയച്ചത്.

ജില്ലാതല സർവേകളിലൂടെ തിരിച്ചറിഞ്ഞ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങൾ കണ്ടെത്തിയത് ഭാവിയിലെ ഇടപെടലുകൾക്കുള്ള പ്രധാന കേന്ദ്രങ്ങളാണ്.

Child Labour
'പഴയ ഒക്കച്ചങ്ങായിമാ‍‍ർ'; ഇറാനും ഇസ്രയേലും ലോകത്തെ ആശങ്കയിലാഴ്ത്തുന്ന പ്രതിയോ​ഗികളായത് ഇങ്ങനെ

തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങൾ മുതൽ അർദ്ധ നഗര, ഗ്രാമീണ മേഖലകൾ വരെയുള്ള ഈ മേഖലകൾ പതിവ് പരിശോധനകളിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും കുടുംബങ്ങളെ ബാലവേലയുടെ അപകടസാധ്യതകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യും. കുട്ടി നേരിടുന്ന സാഹചര്യത്തിനെ ആശ്രയിച്ച്, രക്ഷാപ്രവർത്തനവും സ്വദേശത്തേക്ക് കൊണ്ടുപോകലും തീരുമാനിക്കുക.

"ഒരു കുടുംബം കുട്ടിയെ പരിപാലിക്കാൻ യോഗ്യരല്ലെന്ന് കണ്ടെത്തിയാൽ, അവരെ നേരിട്ട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ, എൻ‌ജി‌ഒകൾ നടത്തുന്നതും ജില്ലാ റെസ്‌ക്യൂ ഓഫീസറുടെ നേതൃത്വത്തിലുള്ളതുമായ കാവൽ പ്ലസ് പ്രോഗ്രാമിലേക്ക് മാറ്റും," ഉദ്യോഗസ്ഥർ പറഞ്ഞു.

2024-25 ൽ സംസ്ഥാനത്ത് നടന്ന 704 രക്ഷാപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും കണ്ണൂരിലാണ് (141), എറണാകുളം (82), ഇടുക്കി (64) എന്നിവിടങ്ങൾ. എറണാകുളത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത് (12 കുട്ടികൾ വീതം).

Child Labour
കൊച്ചി തീരത്തോട് അടുത്ത് വാന്‍ ഹായി, തീരമേഖലയില്‍ നിന്ന് മാറ്റാന്‍ ശ്രമം

പതിവ് പരിശോധനകൾക്ക് പുറമേ, കുട്ടികളെ ജോലിക്കെടുക്കുന്നതായി സംശയിക്കുന്ന കടകൾ, കമ്പനികൾ, മറ്റ് ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പ് 266 പരിശോധനകൾ നടത്തി. ഉത്സവങ്ങളിലും ആറ്റുകാൽ പൊങ്കാല, ശബരിമല തീർത്ഥാടനം, ബീമാപള്ളി ഉറൂസ് തുടങ്ങിയ പൊതുപരിപാടികളിലും പ്രത്യേക പരിശോധനകൾ നടത്തി.

ബാലവേലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും 56 കുട്ടികളെ രക്ഷിക്കേണ്ടിവന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗവുമായ ജെ സന്ധ്യ പറഞ്ഞു. "ഈ യാഥാർത്ഥ്യം നമുക്ക് അവഗണിക്കാൻ കഴിയില്ല.ബാലവേല മുക്തമാക്കാനുള്ള ശ്രമങ്ങളിൽ കേരളം മറ്റ് പല സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ വിഷയത്തിൽ തുടർച്ചയായ ശ്രദ്ധ ആവശ്യമാണ്.

"ഈ കുട്ടികളിൽ പലരും കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ചെറുപ്പത്തിൽ തന്നെ കഠിനാധ്വാനം ചെയ്യുന്നത് സാധാരണമായി കണക്കാക്കപ്പെടുന്ന ചുറ്റുപാടുകളിൽ നിന്നുള്ളവരായിരിക്കാം അവർ. നേരത്തെ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ, ഈ രീതി ഇവിടെയും തുടരാനുള്ള സാധ്യതയുണ്ട്. കുട്ടികളെ രക്ഷിക്കുക മാത്രമല്ല, ഈ രീതി പൂർണ്ണമായും ഇല്ലാതാക്കണം," സന്ധ്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com